മനാമ: 50ാമത് ഫൈനാർട്സ് എക്സിബിഷന് ബഹ്റൈൻ ദേശീയ മ്യൂസിയത്തിൽ തുടക്കമായി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ സംഘടിപ്പിച്ച എക്സിബിഷൻ അദ്ദേഹത്തിന് പകരം ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു.
ബഹ്റൈൻ കലാകാരന്മാരുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം എക്സിബിഷനുകൾ വഴിയൊരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ കല, പാരമ്പര്യ, സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഭരണാധികാരികൾ നൽകുന്ന പിന്തുണ മികച്ചതാണ്.
അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ കലാവിഷ്കാരങ്ങൾ നടത്താനും ബഹ്റൈനി കലാകാരന്മർക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ പിന്തുണ രാജ്യത്തിന്റെ സാംസ്കാരികവും വികസനപരവുമായ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. എക്സിബിഷൻ സംഘാടകരുടെ പ്രയത്നങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഫൈൻ ആർട്സ് എക്സിബിഷൻ സന്ദർശിച്ചു. ശിൽപങ്ങൾ, ഡ്രോയിങ്ങുകൾ, വിഡിയോ, ഇൻസ്റ്റലേഷൻ, ഫോട്ടോഗ്രാഫി എന്നിവയുൾപ്പെടെ വിവിധ കലാസൃഷ്ടികളെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു.
ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസ് (BACA) പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ അഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്ക് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.