മനാമ: ബഹ്റൈൻ കേരളീയ സമാജം അംഗങ്ങൾക്കും ടീം ഒഫീഷ്യൽസിനുമായി നാഷനൽ ഫയർ ഫൈറ്റിങ് കമ്പനിയുടെ നേതൃത്വത്തിൽ പരിശീലനം സംഘടിപ്പിച്ചു. ബി.കെ.എസ് ബാബുരാജൻ ഹാളിൽ നടന്ന പരിപാടിയിൽ നാഷനൽ ഫയർ ആൻഡ് സേഫ്റ്റി കമ്പനിയിലെ സുരക്ഷ വിദഗ്ദ്ധൻ വൈശാഖ് വിജയൻ പിള്ള പരിശീലനത്തിന് നേതൃത്വം നൽകി.
തീപിടിത്തം ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ, തീ കെടുത്താനുള്ള വിവിധ ഉപകരണങ്ങൾ ഉപയോഗിക്കേണ്ട വിധം എന്നിവയെക്കുറിച്ച് വൈശാഖ് വിശദമായി സംസാരിച്ചു. സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതവും അസി. സെക്രട്ടറി വർഗീസ് ജോർജ് നന്ദിയും പറഞ്ഞു. പരിശീലനം പൂർത്തിയാക്കിയ എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.