മനാമ: മാർച്ച് 15 മുതൽ തുടങ്ങിയ ചെമ്മീൻ ട്രോളിങ് നിരോധന കാലം ഇന്നലെ അവസാനിച്ചു. ഇതോടെ ഇന്ന് മുതൽ വിപണിയിൽ ചെമ്മീൻ ലഭ്യമാകും. ഇത്തവണ ആറുമാസത്തേക്കാണ് ആദ്യം ട്രോളിങ് നിരോധനം പ്രഖ്യാപിച്ചതെങ്കിലും പ്രാദേശിക മത്സ്യബന്ധന തൊഴിലാളികളുടെ നിരന്തര അഭ്യർഥന മാനിച്ച് അത് നാലുമാസമായി ചുരുക്കുകയായിരുന്നു. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ദീർഘകാലത്തെ നിരോധനം തങ്ങളുടെ ജീവിതോപാധിയെ സാരമായി ബാധിക്കുമെന്നാണ് തൊഴിലാളികൾ പറഞ്ഞത്. നിയമം ലംഘിച്ച് ചെമ്മീൻ പിടിക്കുന്ന പ്രശ്നവും അവർ ഉയർത്തിയിരുന്നു. തുടർന്ന് മന്ത്രിസഭ യോഗത്തിലാണ് പ്രധാനമന്ത്രി നിരോധന കാലം ചുരുക്കാൻ നിർദേശം നൽകിയത്. അടുത്ത ചെമ്മീൻ ബന്ധന നിരോധന കാലം മറ്റ് ജി.സി.സി രാജ്യങ്ങൾ പ്രഖ്യാപിക്കുന്ന അതേ വേളയിലാണ് നടപ്പാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.