മനാമ: ബഹ്റൈനിൽ അഞ്ച് സർക്കാർ ഫാമുകളുള്ളതായി മുനിസിപ്പൽ, കാർഷികമന്ത്രാലയം വ്യക്തമാക്കി. അഞ്ചിടങ്ങളിലായി 35 ഹെക്ടർ ഭൂമിയാണ് ഫാമുകൾക്കായുള്ളത്. 9.9 ഹെക്ടർ ഭൂമി ബൊട്ടാണിക്കൽ ഗാർഡനും ഈസ്റ്റേൺ ഏരിയയിൽ 6.86 ഹെക്ടറും ഹൂറത് ആലിയിൽ 11 ഹെക്ടറും ടൂബ്ലിയിൽ ആറ് ഹെക്ടറുമാണ് കാർഷിക പദ്ധതികൾക്കായി നീക്കിവെച്ചിട്ടുള്ളത്.
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് പാർലമെന്റ് അന്വേഷണസംഘത്തിന് നൽകിയ മറുപടിയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. കൃഷിക്കായി സ്വകാര്യഭൂമി വികസിപ്പിക്കേണ്ടതില്ലെന്നും ഏത് ഭൂമിയിലും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കൃഷിചെയ്യാൻ കഴിയുമെന്നും മന്ത്രാലയം അറിയിച്ചു.
ആധുനിക കാർഷിക സമ്പ്രദായങ്ങളും രീതികളും അനുസരിച്ച് മണ്ണുരഹിത കൃഷിയടക്കമുള്ള പുതിയ രീതികളാണ് മന്ത്രാലയം തുടർന്നു കൊണ്ടിരിക്കുന്നത്. പരിമിതമായ പ്രകൃതിവിഭവങ്ങളുപയോഗിച്ച് കൃഷി ചെയ്യാനുള്ള പരിശീലനങ്ങൾ കൃഷിക്കാർക്ക് നൽകിക്കൊണ്ടിരിക്കുന്നതായും ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.