മനാമ: റമദാൻ പ്രമാണിച്ച് സൽമാനിയ, സഗയ്യ പ്രദേശത്തുള്ള അർഹരായ സ്വദേശികൾക്ക് ബഹ്റൈൻ കേരളീയ സമാജം ഭക്ഷ്യധാന്യങ്ങളടങ്ങിയ ഫുഡ് ബോക്സുകൾ വിതരണം ചെയ്തു.
കേരളീയ സമാജത്തിന് ബഹ്റൈൻ ഭരണകൂടവും വിവിധ മന്ത്രാലയങ്ങളും സ്വദേശി സമൂഹവും നൽകിവരുന്ന പിന്തുണക്ക് സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള നന്ദി പറഞ്ഞു.
പ്രസിഡന്‍റിനൊപ്പം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വർഗീസ് ജോർജ്, ദിലിഷ് കുമാർ, ആഷ്ലി കുര്യൻ തുടങ്ങിയവർ ഭക്ഷ്യ വിതരണത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.