മനാമ: ഇന്ത്യൻ ക്ലബിൽ ‘ദി ഇന്ത്യൻ ക്ലബ് ബി.എം.എം.ഐ അലക്സ് മെമ്മോറിയൽ 5-എ-സൈഡ് ഇന്ത്യൻ എക്സ്പാറ്റ് ഫുട്ബാൾ ആൻഡ് ഹോക്കി ഫിയസ്റ്റ 2024’ എന്ന പേരിൽ ടൂർണമെന്റ് നടക്കും. ഈ മാസം 17 മുതൽ 29 വരെയാണ് മത്സരം. ടീമുകളുടെ രജിസ്ട്രേഷൻ തുടങ്ങി. വിജയികളായ ടീമുകൾക്ക് ട്രോഫികളും കാഷ് പ്രൈസുകളും ലഭിക്കും. 50ലധികം ടീമുകളെയാണ് ക്ലബ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യൻ പ്രവാസികൾക്ക് മാത്രമേ ഫുട്ബാൾ ടൂർണമെന്റിൽ കളിക്കാനാകൂ. ഹോക്കി മത്സരത്തിൽ എല്ലാവർക്കും കളിക്കാം. പ്രവേശന ഫീസ് 40 ദീനാർ. രജിസ്ട്രേഷനുള്ള അവസാന തീയതി ഫെബ്രുവരി 13. പ്രവേശന ഫോറങ്ങൾ ക്ലബ് റിസപ്ഷനിൽ ലഭ്യമാണ്.ടൂർണമെന്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, സ്പോർട്സ് സെക്രട്ടറി അജയ് കുമാർ വി.എൻ. 39125578, ചീഫ് കോഓഡിനേറ്റർ ആൽവിൻ ഡിസൂസ 66743498, ക്ലബ് പ്രസിഡന്റ് കാഷ്യസ് പെരേര 39660475 എന്നിവരുമായി ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.