മനാമ: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവും ബഹ്റൈന്‍-ബ്രിട്ടൻ പാര്‍ലമെൻറ് ഫ്രൻഡ്ഷിപ് കമ്മിറ്റി അംഗവുമായ റഹ്മാന് ചിഷ്തി വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയുമായി കൂടിക്കാഴ്ച നടത്തി.
മുഹമ്മദ് ബിന്‍ മുബാറക് ആല് ഖലീഫ ഡിേപ്ലാമാറ്റിക് അക്കാദമി സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ പങ്കെടുക്കാനത്തെിയതായിരുന്നു അദ്ദേഹം.
ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട രീതിയിലാണെന്ന് വിലയിരുത്തി.
വിവിധ മേഖലകളില്‍ സഹകരണം വ്യാപിക്കാനുള്ള ആശയങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. ബ്രിട്ടനുമായി കാലങ്ങളായി നിലനില്‍ക്കുന്ന സൗഹൃദം കൂടുതല്‍ ശക്തമാകുന്നതില്‍ ഇരുവരും സംതൃപ്തി പ്രകടിപ്പിച്ചു.
വ്യത്യസ്ത മത സമൂഹങ്ങളുമായുള്ള സഹവര്‍ത്തിത്വവും അതുവഴി ലഭിക്കുന്ന സമാധാനവും ബഹ്റൈെൻറ പ്രത്യേകതയാണെന്ന് റഹ്മാന് ചിഷ്തി ചൂണ്ടിക്കാട്ടി.
മത സ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും വിവേചനമില്ലാതെ അനുവദിച്ചിട്ടുള്ള നയവും പ്രത്യേകതയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടിക്കാഴ്ചയില്‍ ബ്രിട്ടനിലെ ബഹ്റൈന്‍ അംബാസഡര്‍ ശൈഖ് ഫവാസ് ബിന്‍ മുഹമ്മദ് ആല് ഖലീഫ, വിദേശകാര്യ സഹമന്ത്രി അബ്ദുല്ല ബിന്‍ ഫൈസല്‍ ബിന്‍ ജബ്ര് അദ്ദൂസരി എന്നിവര്‍ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.