മനാമ: ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് സ്ഥാപകൻ സയ്യിദ് ഹനീഫിന് ബഹ്റൈനിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്കായുള്ള സാമൂഹിക, ക്ഷേമ പ്രവർത്തനങ്ങൾക്ക് ജർമനിയിലെ ഇൻറർനാഷനൽ അച്ചീവേഴ്സ് ഫൗണ്ടേഷൻ ഹെഡ് ഓഫിസിൽനിന്ന് ബെസ്റ്റ് ഹ്യുമാനിറ്റി അവാർഡ് ലഭിച്ചു.
ബഹ്റൈനിലെ ഇന്ത്യൻ ഡിലൈറ്റ്സ് റസ്റ്റാറൻറിൽ നടന്ന യോഗത്തിൽ യുനൈറ്റഡ് പേരൻറ്സ് പാനൽ അദ്ദേഹത്തെ ആദരിച്ചു. ലൈറ്റ്സ് ഓഫ് കൈൻഡ്നസ് നാലാം വാർഷികം മനാമ ഏരിയയിലെ താഴ്ന്ന വരുമാനക്കാരുടെ താമസസ്ഥലത്ത് ഉച്ചഭക്ഷണ പാക്കറ്റുകളും മധുരപലഹാരങ്ങളും പഴങ്ങളും വിതരണം ചെയ്ത് ആഘോഷിച്ചിരുന്നു. കൂടാതെ, നിർധനരായ കുടുംബങ്ങൾക്കും ബാച്ചിലർമാർക്കും പ്രീ റമദാൻ ഡ്രൈ ഫുഡ് വിതരണവും ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.