മനാമ: വേനല്‍ച്ചൂട് പ്രമാണിച്ചുള്ള തൊഴില്‍ നിയന്ത്രണം ശനിയാഴ്ച മുതല്‍ പ്രാബല്യത്തിൽ വരും. തൊഴിൽ നിയന്ത്രണം പുറത്ത് സൂര്യാതപം നേരിട്ടുകൊണ്ട് ജോലി ചെയ്യുന്നവർക്ക് ബാധകമാണെന്ന് ബിൻ മുഹമ്മദ് അലി ഹുമൈദാന്‍ അറിയിച്ചു. സൂര്യാഘാതം നേരിട്ടേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ഈ രണ്ടു മാസക്കാലം, ഉച്ചക്ക് 12 മുതല്‍ നാലുമണിവരെ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കണം. ജൂലൈ ഒന്നു മുതൽ ആഗസ്റ്റ് 31 വരെയാണ് നിയന്ത്രണം.
ചൂട് വർധിക്കുന്ന ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ പുറത്തെ സൈറ്റുകളില്‍ ഉച്ചക്ക് 12 മുതല്‍ നാലുമണിവരെ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാന്‍ പാടില്ലെന്നതാണ് മന്ത്രാലയത്തിന്റെ ഉത്തരവ്. കൂടുതല്‍ ഇന്‍സ്പെക്ടര്‍മാരെ പരിശോധനക്കായി മന്ത്രാലയം നിയമിക്കും. പരിശോധനയില്‍ നിയമലംഘനം കണ്ടുപിടിക്കപ്പെട്ടാല്‍ ഒരു തൊഴിലാളിക്ക് 500 ദീനാര്‍ മുതല്‍ 1,000 ദീനാര്‍വരെ പിഴ ചുമത്തും. നിയന്ത്രണം ഏര്‍പ്പെടുത്തിയശേഷം സൂര്യാഘാതം മൂലമുള്ള അപകടങ്ങള്‍ ഏറെ കുറഞ്ഞതായി മന്ത്രാലയം ഈയിടെ സൂചിപ്പിച്ചിരുന്നു. 2013 ലാണ് ഈ ഉത്തരവ് ആദ്യമായി നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.