മനാമ: ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് കമ്പനികളിൽ നാല് ശതമാനം സംവരണം വേണമെന്ന നിർദേശത്തിന് ശൂറ കൗൺസിൽ അംഗീകാരം. നേരത്തെ ഇത് രണ്ട് ശതമാനമായിരുന്നു. 50 ലധികം ജീവനക്കാരുള്ള കമ്പനികൾക്കാണ് ഇത് ബാധകമാവുക. തൊഴിൽ വിപണിയിൽ ശാരീരിക വെല്ലുവിളിയുള്ളവരെ കൂടുതൽ ഉൾപ്പെടുത്തുവാനും അതുവഴി അവരുടെ കുടംബങ്ങൾക്ക് താങ്ങായി മാറാനും ഇത് വഴിയൊരുക്കുമെന്നാണ് കരുതുന്നത്. ശാരീരിക വെല്ലുവിളിയുടെ തോതനുസരിച്ചായിരിക്കും ഇവരുടെ തൊഴിൽ വിഭജനമുണ്ടാകേണ്ടതെന്നും നിഷ്കർഷിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.