മനാമ: കാർഗോ സ്ഥാപനത്തിന്റെ പേരിലും ബഹ്റൈനിൽ തട്ടിപ്പ് നടന്നതായി പരാതി. സമൂഹ മാധ്യമങ്ങളിൽ വലിയ ഓഫർ നൽകിയുള്ള പരസ്യം കൊടുത്തശേഷം ആളുകളെ ആകർഷിക്കുകയായിരുന്നു. കാർഗോ നാട്ടിലേക്ക് അയക്കാൻ കുറഞ്ഞ നിരക്കാണ് ഇവർ വാഗ്ദാനം ചെയ്തത്. വീടുകളിലും സ്ഥാപനങ്ങളിലും വന്ന് കാർഗോ ശേഖരിക്കുകയായിരുന്നു.
എന്നാൽ, പിന്നീട് അന്വേഷിച്ചപ്പോൾ സ്ഥാപനം പൂട്ടിയതായാണ് മനസ്സിലായതെന്ന് തട്ടിപ്പിനിരയായവർ പറയുന്നു. അതേത്തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഹൈദരാബാദ് സ്വദേശിയും പാകിസ്താൻ സ്വദേശിയുമാണ് സ്ഥാപനം നടത്തിയിരുന്നതെന്ന് പരാതിയിൽ പറയുന്നു. അയച്ച സാധനങ്ങൾ നഷ്ടപ്പെട്ട നിരവധിപേർ പരാതി നൽകിയിട്ടുണ്ടെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.