മനാമ: ഇന്ത്യൻ യൂത്ത് കോൺഗ്രസ് വിദേശ ഘടകം ഐ.വൈ.സി ഇന്റർനാഷനൽ ഗ്ലോബൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട കോട്ടയം സ്വദേശി ഫ്രഡ്ഡി ജോർജിനെ ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി അഭിനന്ദിച്ചു. ഐ.വൈ.സി.സി ബഹ്റൈനിന്റെ മുൻകാല പരിപാടികളിലടക്കം ഇന്ത്യൻ യൂത്ത് കോൺഗ്രസ് വിദേശ ഘടകത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.
ഫ്രഡ്ഡി ജോർജിന്റെ നേതൃത്വത്തിന് ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ യുവജന വിഭാഗത്തെ അന്തർദേശീയതലത്തിൽ മികച്ച നിലയിൽ നയിക്കാൻ സാധിക്കും. എല്ലാവിധ ആശംസകളും നേരുന്നതായി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.