മനാമ: ബഹ്റൈൻ മലയാളി സ്വീറ്റ് വാട്ടർ കൂട്ടായ്മയായ ‘ടീം ഹർകിലിയ’യുടെ ലോഗോ പ്രകാശനം മനാമ സൽമാനിയയിലെ പി.കെ ടീ ഹൗസിൽ വെച്ച് പ്രമുഖ സാമൂഹിക പ്രവർത്തകൻ പി.കെ. ഹാരിസ് പട്ട്ള, ഹർകിലിയ ട്രഷറർ ഷാഫി ബടക്കന്‍ നൽകി നിർവഹിച്ചു. ടീം ഹർകിലിയ ചെയർമാർ എം.കെ. റഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഓഡിനേറ്റർ റസ്സാക്ക് പടുവടുകം സ്വാഗതം പറഞ്ഞു.
ഫെബ്രുവരി ആറിന് മുഹറക്ക് റാശിദ് അൽസയാനി മജ്ലിസിൽ നടക്കുന്ന ‘ഹർകിലിയ വിരുന്ന് 2k25 - സീസൺ 2’ പോസ്റ്റർ പ്രകാശനം ഹർകിലിയ ചെയർമാൻ എം.കെ. അബ്ദുൽ റഹ്മാൻ മീഡിയ വിങ് അംഗങ്ങളായ ഹാരിസ് (ആച്ച), മജീദ് പട്ട്ള എന്നിവർക്ക് നൽകി നിർവഹിച്ചു.
അംഗങ്ങളായ ടി.പി. മുനീർ, മൊയ്തു പച്ചകാട്, ഷുക്കൂർ പട്ട്ള, അഷ്റഫ് പട്ള (മുല്ല), മജീദ് ബുട്, അബ്ദുറഊഫ് പട്ള, ഇക്ബാൽ പൊവ്വൽ, ഹാരിസ് തണൽ എന്നിവർ സംസാരിച്ചു. ടീം ഹർക്വിലിയ കൺവീനർ ഖലീൽ ആലംപാടി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.