മുഹറഖിലെ ആരോഗ്യകേന്ദ്രം 24 മണിക്കൂറും തുറക്കണമെന്ന് എം.പിമാർ

മ​നാ​മ: മു​ഹ​റ​ഖി​ലെ ആ​രോ​ഗ്യ​കേ​ന്ദ്രം 24 മ​ണി​ക്കൂ​റും തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്ക​ണ​മെ​ന്ന് എം.​പി​മാ​ർ. എം.​പി​മാ​രാ​യ ഹ​മ​ദ് അ​ൽ ദോ​യും അ​ബ്ദു​ൾ​വാ​ഹ​ദ് ഖ​രാ​ത്ത​യു​മാ​ണ് ഈ ​ആ​വ​ശ്യ​മു​ന്ന​യി​ക്കു​ന്ന​ത്. ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ പ​രി​ഗ​ണ​ന​ക്കാ​യി സ​മ​ർ​പ്പി​ക്കു​ന്ന നി​വേ​ദ​ന​ത്തി​ൽ ഒ​പ്പി​ടാ​ൻ പ്ര​ദേ​ശ​ത്തെ പൗ​ര​ന്മാ​രോ​ട് എം.​പി​മാ​ർ അ​ഭ്യ​ർ​ഥി​ച്ചു.

203 മു​ത​ൽ 205 വ​രെ​യു​ള്ള ബ്ലോ​ക്കു​ക​ൾ ആ​ശു​പ​ത്രി​ക്ക് ഏ​റ്റ​വും അ​ടു​ത്താ​യ​തി​നാ​ൽ 24 മ​ണി​ക്കൂ​റും സേ​വ​നം ന​ൽ​കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യു​ണ്ടെ​ന്ന് ഹ​മ​ദ് അ​ൽ ദോ ​എം.​പി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ ഇ​ത് അ​ന്ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. മാ​ത്ര​മ​ല്ല, അ​ടു​ത്തു​ള്ള കി​ങ് ഹ​മ​ദ് യൂ​നി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ൽ (KHUH), ഹ​ലാ​ത് ബു ​മ​ഹ​ർ ഹെ​ൽ​ത്ത് എ​ന്നി​വ​യി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നും ഹെ​ൽ​ത്ത് സെ​ന്റ​ർ ദി​വ​സം മു​ഴു​വ​ൻ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​വ​ഴി സാ​ധി​ക്കും.

കി​ങ് ഹ​മ​ദ് യൂ​നി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ ധാ​രാ​ളം അ​ടി​യ​ന്ത​ര കേ​സു​ക​ളും മെ​ഡി​ക്ക​ൽ അ​പ്പോ​യി​ൻ​മെ​ന്റു​ക​ളും ഉ​ണ്ടാ​കാ​റു​ണ്ട്. അ​തു​കൊ​ണ്ട് അ​വി​ടെ തി​ര​ക്കൊ​ഴി​വാ​ക്കേ​ണ്ട​തു​ണ്ട്. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ വൈ​കു​ന്നേ​ര​ങ്ങ​ളി​ലും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ചി​കി​ത്സ ല​ഭ്യ​മാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും എം.​പി​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Tags:    
News Summary - health center in Muharraq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.