മനാമ: ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ റിഫ ക്ലിനിക്കിൽ സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. എല്ലാ തിങ്കളാഴ്ചകളിലും വൈകീട്ട് അഞ്ചു മുതൽ ഒമ്പതു വരെയാണ് പരിശോധന.
ബി.എസ്.എച്ച് അപ്പോളോ ഹാർട്ട് സെന്ററിലെ ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റ് പരിശോധനക്ക് നേതൃത്വം നൽകും.
കോവിഡ്-19 രോഗമുക്തി നേടിയവരിൽ ഹൃദ്രോഗ സാധ്യത വർധിക്കുന്ന സാഹചര്യത്തിലാണ് സൗജന്യ ഹൃദയ പരിശോധന നടത്താൻ തീരുമാനിച്ചതെന്ന് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ പ്രവീൺ കുമാർ പറഞ്ഞു. കോവിഡ്-19 അണുബാധയും ഹൃദ്രോഗവും തമ്മിൽ ബന്ധമുണ്ടെന്ന് ബി.എസ്.എച്ച് അപ്പോളോ ഹാർട്ട് സെന്റർ കണ്ടെത്തിയിട്ടുണ്ട്.
കോവിഡ് മുക്തരായവരിൽ മാസങ്ങളോളം ഹൃദയാഘാത സാധ്യത നിലനിൽക്കുകയും ചെയ്തേക്കാം. സൗജന്യ ഇ.സി.ജി, 2ഡി എക്കോ എന്നിവയും പരിശോധനയുടെ ഭാഗമായുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 13381338, 13381340 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.