മനാമ: ബഹ്റൈൻ ഇന്ത്യ ആർട്സ് ആൻഡ് കൾചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അൽ ഹിലാൽ ആശുപത്രിയുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും സ്തനാർബുദ ബോധവത്കരണ സെമിനാറും നടത്തി.
അൽ ഹിലാൽ ആശുപത്രി സൽമാബാദ് ബ്രാഞ്ചിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ രക്തപരിശോധനയും ഡോക്ടർ പരിശോധനയും സൗജന്യമായിരുന്നു. കൂടാതെ അൽഹിലാൽ ആശുപത്രി നൽകിയ പ്രിവിലേജ് കാർഡുകളും ക്യാമ്പിൽ പങ്കെടുത്തവർക്ക് വിതരണം ചെയ്തു.
ബഹ്റൈൻ ഇന്ത്യ ആർട്സ് ആൻഡ് കൾചറൽ സൊസൈറ്റിയുടെ സേവ രക്ഷാധികാരി ലോഹിദാസ് അധ്യക്ഷതവഹിച്ചു. സേവ സെക്രട്ടറി സതീഷ് സ്വാഗതം പറഞ്ഞു. ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ മുഖ്യ അതിഥിയായിരുന്നു. സ്തനാർബുദ ബോധവത്കരണത്തിന്റെ ഭാഗമായി നടന്ന സെമിനാറിൽ ഡോ. ശ്രീലക്ഷ്മി സംസാരിച്ചു.
മികച്ച രീതിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പും സെമിനാറും സംഘടിപ്പിക്കാൻ സഹകരിച്ച അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി പ്രീതം ഷെട്ടിക്ക് മെമന്റോ കൈമാറി. ബികാസ് സേവ അംഗം ശിവദാസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.