മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ഈദ് അവധി ദിനത്തിൽ മലയാളി കുടുംബങ്ങൾക്കായി സംഘടിപ്പിച്ച സ്നേഹയാത്ര ശ്രദ്ധേയമായി. വിനോദവും സൗഹാർദവും കോർത്തിണക്കിയ യാത്രയിൽ ബഹ്റൈനിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന മലയാളി കുടുംബങ്ങളും ബാച്ചിലേഴ്സുമാണ് പങ്കെടുത്തത്. തങ്ങളുടെ തൊഴിലിടങ്ങളിലും താമസസ്ഥലങ്ങളിലും മാത്രം ഒതുങ്ങി ജീവിക്കുന്നവരായിരുന്നു യാത്രികരിൽ പലരും.
പ്രവാസ ജീവിതത്തിനിടക്ക് ലഭിച്ച അപൂർവ അവസരമായിട്ടാണ് പലരും ഈ സ്നേഹയാത്രയെ വിലയിരുത്തിയത്. അറാദ് ഫോർട്ട് പരിസരം, സീഫ് മാൾ, ബുസൈതീനിലെ അൽ ഹസൻ മസ്ജിദ്, മറീന ബീച്ച്, ബുദയ്യ പാർക്ക് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. യാത്രയിൽ വിവിധ കലാപരിപാടികളുമുണ്ടായിരുന്നു. മുതിർന്നവർക്ക് വേണ്ടി നടത്തിയ ഇൻസ്റ്റന്റ് ക്വിസ്, നിമിഷപ്രസംഗം തുടങ്ങിയ മത്സരങ്ങളും യാത്രാംഗങ്ങളുടെ ഗാനാലാപനങ്ങളും പരിപാടിക്ക് ഊർജമേകി. കൺവീനർ ഷംജിത്ത്, ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ, വനിത വിഭാഗം പ്രസിഡന്റ് സമീറ നൗഷാദ്, ദിശ സെന്റർ ഡയറക്ടർ അബ്ദുൽ ഹഖ്, ഫസലുറഹ്മാൻ, ഹാഷിം, നാസർ ഐഷാസ്, മൂസ കെ. ഹസൻ, നൗഷാദ്, മുഹമ്മദ് ഷാജി, ഹേബ നജീബ്, നദീറ, ലുലു അബ്ദുൽ ഹഖ്, സലീന ജമാൽ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.