മനാമ: ബഹ്റൈനിലെ വിവിധ ഭാഗങ്ങളിലുള്ള ലേബർ ക്യാമ്പുകളിൽ ദിശാ സെന്റർ, മലബാർ ഗോൾഡ്, ഡിസ്കവർ ഇസ്ലാം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടുകൂടി ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമം തൊഴിലാളികൾക്ക് വേറിട്ട അനുഭവമായി. റമദാനിലെ എല്ലാ ദിവസങ്ങളിലും തുച്ഛവരുമാനക്കാരായ തൊഴിലാളികൾക്കുവേണ്ടി നടത്തിവന്നിരുന്ന ഇഫ്താർ കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷങ്ങളായി നടത്താൻ സാധിച്ചിരുന്നില്ല. ഈ വർഷം വളരെ ഭംഗിയായി തൊഴിലിടങ്ങളിൽ ഇഫ്താറുകൾ നടത്താൻ സാധിക്കുന്നത് തൊഴിലാളികൾക്ക് ആശ്വാസമാണെന്ന് സംഘാടകർ പറഞ്ഞു.
അബ്ദുൽ ഹഖ്, അബ്ദുൽ നാസർ, അബ്ദുൽ ജലീൽ, ബദറുദ്ദീൻ, മുഹമ്മദലി മലപ്പുറം എന്നിവരാണ് ഇഫ്താറുകൾക്ക് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.