മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ വനിത വിഭാഗം ആരോഗ്യ ക്ലാസ് സംഘടിപ്പിച്ചു. അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ സ്പെഷലിസ്റ്റ് ഡോ. അനൂപ് അബ്ദുല്ല 'ജീവിത ശൈലി രോഗങ്ങളും പ്രതിവിധികളും' എന്ന വിഷയത്തെക്കുറിച്ച് ക്ലാസെടുത്തു.
പുതിയ കാലത്ത് ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ ആളുകളിൽ മാനസിക സംഘർഷങ്ങൾ അധികരിക്കാനുള്ള കാരണങ്ങളിൽ ഒന്നാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മാനസിക സംഘർഷങ്ങൾ പല ശാരീരിക പ്രശ്ങ്ങൾക്കും കാരണമാകുന്നു. അമിതമായ ഉത്കണ്ഠ, വിഷാദം, ഓസ്റ്റിയോ പെറോസിസ് തുടങ്ങിയ രോഗങ്ങൾ പലരിലും ഇന്ന് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ചിലർ പിന്തുടരുന്ന അശാസ്ത്രീയമായ ഡയറ്റ് പ്ലാനുകളും വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സദസ്സിന്റെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു. വനിത വിഭാഗം ആക്ടിങ് പ്രസിഡന്‍റ് നൂറ ഷൗക്കത്തലി അധ്യക്ഷത വഹിച്ച പരിപാടിയിൽ ഏരിയ സെക്രട്ടറി ഫസീല ഹാരിസ് സ്വാഗതവും അസി. സെക്രട്ടറി ഷബീഹ ഫൈസൽ നന്ദിയും പറഞ്ഞു. അഫ്നാൻ ഷൗക്കത്ത് അലി പ്രാർഥനഗീതം ആലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.