വെ​ളി​ച്ച​മാ​ണ് തി​രു​ദൂ​ത​ർ കാ​മ്പ​യി​നി​ൽ ഷ​രീ​ഫ് കാ​യ​ണ്ണ

സം​സാ​രി​ക്കു​ന്നു

ഫ്ര​ൻ​ഡ്സ് റി​ഫ ഏ​രി​യ സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ‘വെ​ളി​ച്ച​മാ​ണ് തി​രു​ദൂ​ത​ർ’ എ​ന്ന കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി ഫ്ര​ൻ​ഡ്സ് സ്റ്റ​ഡി സ​ർ​ക്കി​ൾ റി​ഫ ഏ​രി​യ സൗ​ഹൃ​ദ സം​ഗ​മം ന​ട​ത്തി. മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ൾ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഹ​ത്വം ക​ൽ​പി​ച്ച മ​ഹാ​മ​നീ​ഷി​യാ​ണ് മു​ഹ​മ്മ​ദ് ന​ബി​യെ​ന്ന് പ​രി​പാ​ടി​യി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ശ​രീ​ഫ് മാ​സ്റ്റ​ർ കാ​യ​ണ്ണ പ​റ​ഞ്ഞു.

സ​ക​ല ന​ന്മ​ക​ളും ജീ​വി​ത​ത്തി​ൽ പ​ക​ർ​ത്താ​ൻ ത​ന്റെ അ​നു​യാ​യി​ക​ളോ​ട് പ്ര​വാ​ച​ക​ൻ ആ​വ​ശ്യ​പ്പെ​ട്ടു.സ​മാ​ന​ത​ക​ളി​ല്ലാ​ത്ത മ​നു​ഷ്യ സ്നേ​ഹം പ്ര​ച​രി​പ്പി​ക്കു​ക​യും സാ​ഹോ​ദ​ര്യ​ത്തി​നും സ​ഹ​വ​ർ​ത്തി​ത്വ​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കു​ക​യും ചെ​യ്ത പ്ര​വാ​ച​ക​നെ​യാ​ണ് ച​രി​ത്ര​ത്തി​ൽ കാ​ണാ​ൻ ക​ഴി​യു​ക.

സൗ​ഹൃ​ദ സം​ഗ​മ​ങ്ങ​ളി​ലൂ​ടെ പ്ര​വാ​ച​ക​നെ കു​റി​ച്ചു​ള​ള തെ​റ്റി​ദ്ധാ​ര​ണ​ക​ൾ നീ​ക്കാ​നും ന​മു​ക്ക് ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഏ​രി​യ പ്ര​സി​ഡ​ന്റ് സ​മീ​ർ ഹ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ പി.​എം. ബ​ഷീ​ർ പ്രാ​ർ​ഥ​നാ​ഗീ​തം ആ​ല​പി​ച്ചു. ജ​ലീ​ൽ മാ​മീ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ഷാ​രോ​ൺ, റ​ഹീം എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. അ​ബ്ദു​ൽ ഹ​ഖ് സ​മാ​പ​ന പ്ര​സം​ഗം ന​ട​ത്തി. ഇ​ർ​ഷാ​ദ് കു​ഞ്ഞി​ക​നി അ​വ​താ​ര​ക​നാ​യി​രു​ന്നു.

Tags:    
News Summary - Friends Rifa Area organized souhridha sangamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.