മനാമ: ബഹ്റൈന്റെ 53ാമത് ദേശീയ ദിനാഘോഷം ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സമുചിതമായി ആഘോഷിച്ചു. മലർവാടി കൂട്ടുകാരും പൊതുജനങ്ങളും പങ്കെടുത്ത ആഘോഷ പരിപാടി ഘോഷയാത്രയോടെ തുടക്കമായി.
ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ് ഉദ്ഘാടനം നിർവഹിച്ചു. ബഹ്റൈൻ പ്രവാസികൾക്ക് ഏറെ പ്രിയപ്പെട്ട രാജ്യമാണെന്നും ഇവിടത്തെ ഭരണാധികാരികളും നാട്ടുകാരും വിദേശികളോട് വലിയ സ്നേഹവായ്പ്പുകളും കരുതലുമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫ്രൻഡ്സ് അസോസിയേഷൻ, യൂത്ത് ഇന്ത്യ, ടീൻസ് ഇന്ത്യ, മലർവാടി കൂട്ടുകാർ, നേതാക്കളും പ്രവർത്തകരും പൊതുജനങ്ങളും ഘോഷയാത്രയിൽ അണിനിരന്നു. പ്രവർത്തകർക്കും സഹകാരികൾക്കുമായി നിരവധി കായിക മത്സരങ്ങളും സംഘടിപ്പിച്ചു.
പ്രസിഡന്റ് എം.എം. സുബൈർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്വി സ്വാഗതവും പ്രോഗ്രാം കൺവീനർ അബ്ദുൽ ഹഖ് നന്ദിയും പറഞ്ഞു. ഡോ. ഫെമിൽ, പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദ്റുദ്ദീൻ പൂവാർ , ഫ്രൻഡ്സ് വനിത വിഭാഗം ആക്ടിങ് പ്രസിഡന്റ് സാജിദ സലിം, യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് യൂനുസ് സലിം എന്നിവർ ആശംസ നേർന്നു. അസോസിയേഷൻ വൈസ് പ്രസിഡന്റുമാരായ ജമാൽ നദ്വി, സമീർ ഹസൻ, അസി. ജന. സെക്രട്ടറി സക്കീർ ഹുസൈൻ, ഏരിയ പ്രസിഡന്റുമാരായ മൂസ കെ. ഹസൻ, മുഹമ്മദ് മുഹ് യിദ്ദീൻ, അബ്ദുൽ ജലീൽ എന്നിവർ പങ്കെടുത്തു. പരിപാടികൾക്ക് ടീൻസ് ഇന്ത്യ കോഓഡിനേറ്റർ വി.കെ. അനീസ്, മലർവാടി കോഓഡിനേറ്റർ റഷീദ സുബൈർ, ഫ്രൻഡ്സ് സർഗവേദി കൺവീനർ ഗഫൂർ മൂക്കുതല എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.