മനാമ: ബഹ്റൈനിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സിസ്റ്റേഴ്സ് നെറ്റ് വർക്കിന്റെ വാർഷികത്തോട് അനുബന്ധിച്ചു സംഘടിപ്പിക്കുന്ന ആഘോഷ പരിപാടിയായ വിസ്മയ സന്ധ്യയുടെ പോസ്റ്റർ പ്രകാശനം നിർവഹിച്ചു. സെഗയ ബി.എം.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബി.എം.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്താണ് പോസ്റ്റർ പ്രകാശനം നിർവഹിച്ചത്.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ. പി.വി. ചെറിയാൻ, ജനറൽ കൺവീനർ അൻവർ നിലമ്പൂർ, ഇവന്റ് കോഓഡിനേറ്റർ മണിക്കുട്ടൻ, ഷോ ഡയറക്ടർ മനോജ് മയ്യന്നൂർ, വൈസ് ചെയർമാന്മാർ മോനി ഒടികണ്ടത്തിൽ, ഇ.വി. രാജീവൻ, അബ്ദുൽ സലാം, സായിദ് ഹനീഫ്, സ്പോൺസർഷിപ് കമ്മിറ്റി ചെയർമാൻ സലാം മമ്പാട്ടുമൂല എന്നിവരാണ് പ്രോഗ്രാം കമ്മിറ്റി ഭാരവാഹികൾ. സംഘടന രക്ഷധികാരി ഷക്കീല മുഹമ്മദലി, പ്രസിഡൻറ് ഹലീമ ബീവി, സെക്രട്ടറി മായ അച്ചു , ജോ. സെക്രട്ടറി ഷംല നസീർ തുടങ്ങിയ സിസ്റ്റേഴ്സ് നെറ്റ്വർക്ക് ഭാരവാഹികളും ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പോസ്റ്റർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു. ജനുവരി ഒമ്പതിന് വൈകീട്ട് 7.30 മുതൽ ഇന്ത്യൻ ക്ലബിലാണ് വിസ്മയ സന്ധ്യ അരങ്ങേറുക. ഗായകൻ താജുദ്ദീൻ വടകര, ഗായിക സോണി മോഹൻ, ചലച്ചിത്ര നടി തെസ്നിഖാൻ എന്നിവർ ഒരുക്കുന്ന മ്യൂസിക്കൽ ഡാൻസ് കോമഡി ഷോയാണ് വിസ്മയ സന്ധ്യയുടെ പ്രധാന ആകർഷണം .മലയാള ചലച്ചിത്ര സീരിയൽ മേഖലയിലെ പത്തോളം കലാകാരന്മാർ പരിപാടിയിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.