മനാമ: ബഹ്റൈന്റെ 53ാം ദേശീയ ദിനത്തോടും രാജാവ് ഹമദ് ബിൻ ഇസ ആൽ ഖലീഫയുടെ സ്ഥാനാരോഹണത്തിന്റെ 25ാം വാർഷികത്തോടും അനുബന്ധിച്ച് കായംകുളം പ്രവാസി കൂട്ടായ്മ കലവറ റസ്റ്റാറന്റിൽ വിപുലമായ ആഘോഷം സംഘടിപ്പിച്ചു. സെക്രട്ടറി ജയേഷ് താന്നിക്കൽ സ്വാഗതം പറഞ്ഞു.
ചടങ്ങിൽ പ്രസിഡന്റ് അനിൽ ഐസക് അധ്യക്ഷത വഹിച്ചു. ബഹ്റൈന്റെ ഭരണാധികാരികൾ സ്വദേശികളെയും വിദേശികളെയും അടക്കം മുഴുവൻ ജനങ്ങളെയും ചേർത്തുപിടിച്ചുകൊണ്ട് രാജ്യത്തിനായി ചെയ്യുന്ന മഹത്തായ സേവനങ്ങൾ എടുത്തുപറഞ്ഞുകൊണ്ട് ജേക്കബ് തേക്ക്തോട് മുഖ്യപ്രഭാഷണം നടത്തി. അരുൺ ആർ. പിള്ള, അഷ്കർ, അനൂപ് ശ്രീരാഗ്, ശംഭു, രാജേഷ്, വിനോദ് ഓച്ചിറ, മുബാഷ്, ആദർശ് സായ് ഷൈജു തുടങ്ങിയവർ ആശംസകൾ നേർന്നു. ട്രഷറർ തോമസ് ഫിലിപ്പ് നന്ദി പറഞ്ഞു.
ശേഷം കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.