മനാമ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഒരു കഫേക്കും റസ്റ്റാറൻറിനുമെതിരെ കേസെടുത്തു. സാമൂഹിക അകലം പാലിക്കാതിരിക്കുക, ടേബിളുകൾക്കിടയിൽ രണ്ടു മീറ്റർ അകലമെന്ന നിയമം ലംഘിക്കുക, ജീവനക്കാർ ഫേസ് മാസ്ക് ധരിക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങൾക്കാണ് റസ്റ്റാറൻറിനെതിരെ നടപടി. പലതവണ ഉപയോഗിക്കാവുന്ന ഷീഷ പൈപ്പ് ഉപയോഗിച്ചതിനാണ് കഫേക്കെതിരെ കേസെടുത്തത്. കേസ് ലോവർ ക്രിമിനൽ കോടതിക്ക് കൈമാറി. നിയമലംഘനം കണ്ടെത്തിയ റസ്റ്റാറൻറും കഫേയും അടപ്പിക്കുകയും ചെയ്തു.
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച നാലു പേർക്ക് എട്ടാം ലോവർ ക്രിമിനൽ കോടതി പിഴ ശിക്ഷ വിധിച്ചു. 1000 മുതൽ 2000 ദീനാർ വരെയാണ് പിഴ ചുമത്തിയത്. പുതുവത്സരാഘോഷങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയം പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ചയും നിരവധി റസ്റ്റാറൻറുകൾക്കും കഫേകൾക്കുമെതിരെ നടപടി എടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.