ഗാര്‍ഡന്‍ ഷോക്ക് തുടക്കമായി

മനാമ: ബഹ്റൈന്‍ ഇന്‍റര്‍നാഷണല്‍ ഗാര്‍ഡന്‍ ഷോ എക്സിബിഷന്‍ സെന്‍ററില്‍ തുടങ്ങി. പ്രദര്‍ശനം 26വരെ നീളും. ഹമദ് രാജാവിന്‍െറ പത്നിയും നാഷണല്‍ ഇനീഷ്യേറ്റിവ് ഫോര്‍ അഗ്രികള്‍ചറല്‍ ഡെവലപ്മെന്‍റ് കണ്‍സള്‍ട്ടേറ്റീവ് കൗണ്‍സില്‍ അധ്യക്ഷയുമായ പ്രിന്‍സസ് സബീക്ക ബിന്‍ത് ഇബ്രാഹിം ആല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.
രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലാണ് പ്രദര്‍ശനം നടത്തുന്നത്.കാര്‍ഷിക വളര്‍ച്ചയും സുസ്ഥിരതയും ഉറപ്പുവരുത്താനായി ചെറിയ സ്ഥലങ്ങള്‍ പോലും ഉദ്യാനങ്ങളും കൃഷിയിടങ്ങളുമാക്കി വികസിപ്പിക്കുക എന്നതിനാണ് ഇത്തവണത്തെ പ്രദര്‍ശനം മുന്‍തൂക്കം നല്‍കുന്നത്. 
‘ഒതുക്കമുള്ള ഉദ്യാനം’ എന്ന തലക്കെട്ടില്‍ നടക്കുന്ന ഷോയില്‍ ഇത്തരം ഉദ്യാനങ്ങള്‍ ഒരുക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കുന്ന സ്റ്റാള്‍ ബഹ്റൈന്‍ യൂനിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. വീടിനോട് ചേര്‍ന്നുള്ള ഇടങ്ങളില്‍ എങ്ങനെ ചെടികള്‍ ഒരുക്കാമെന്ന കാര്യം വിശദീകരിക്കുന്ന സ്റ്റാളുമുണ്ട്. 7000 സ്ക്വയര്‍ മീറ്ററില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ 200ലധികം സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്. പൂച്ചെടികളും ഗാര്‍ഡന്‍ ഫര്‍ണിച്ചറും മറ്റും ലഭ്യമാണ്.ഇറ്റലി, നെതര്‍ലാന്‍റ്സ്, ഗ്രീസ്, യു.കെ, ജര്‍മനി, ജപ്പാന്‍, കാനഡ, തായ്ലന്‍റ്, ചൈന, മലേഷ്യ, ഇന്തോനേഷ്യ, തുര്‍ക്കി, ഇന്ത്യ, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രാധിനിത്യം ഷോയുടെ ആകര്‍ഷണമാണ്.

Tags:    
News Summary - garden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.