മനാമ: 41ാമത് ജി.സി.സി ഉച്ചകോടിയുടെ വിജയത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫ സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽസൗദിനെ അഭിനന്ദിച്ചു. ഉച്ചകോടി വിജയമാക്കുന്നതിന് സൗദി രാജാവിെൻറ നേതൃത്വത്തിൽ സ്തുത്യർഹമായ പ്രവർത്തനങ്ങളാണ് നടന്നത്. ഗൾഫ് രാജ്യങ്ങൾ തമ്മിലെ സഹകരണം ശക്തിപ്പെടുത്തുന്നതിന് കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാെൻറ പ്രവർത്തനങ്ങളും എടുത്തുപറയേണ്ടതാണെന്ന് ഹമദ് രാജാവ് അനുസ്മരിച്ചു. ജി.സി.സി ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുകയും ഊഷ്മള സ്വീകരണം ഒരുക്കുകയും ചെയ്ത സൗദിയെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽഖലീഫ പ്രശംസിച്ചു. സൗദി രാജാവിന് അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.