മനാമ: തൊഴിൽരംഗത്ത് ലിംഗസമത്വം കൈവരിക്കുന്നതിനുള്ള ബഹ്റൈെൻറ നടപടികളെ അറബ് രാജ്യങ്ങൾക്കായുള്ള ഇൻറർനാഷനൽ ലേബർ ഒാർഗനൈസേഷൻ (െഎ.എൽ.ഒ) റീജനൽ ഡയറക്ടർ റുബ ജറാദത്ത് പ്രശംസിച്ചു. സ്ത്രീ-പുരുഷ തൊഴിലാളികൾക്കിടയിൽ വേതനത്തിലെ വിവേചനം തടയുന്നതിനുള്ള നടപടികൾ അഭിനന്ദനീയമാണെന്നും അവർ പറഞ്ഞു. ൈകറോയിൽ നടക്കുന്ന 47ാമത് അറബ് ലേബർ കോൺഫറൻസിെൻറ പശ്ചാത്തലത്തിൽ തൊഴിൽ, സാമൂഹിക ക്ഷേമ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അവർ ഇക്കാര്യം പറഞ്ഞത്.
തൊഴിൽരംഗത്ത് സ്ത്രീ-പുരുഷ സമത്വം കൈവരിക്കുന്നതിന് ബഹ്റൈൻ സ്വീകരിച്ച നടപടികൾ മന്ത്രി വിശദീകരിച്ചു. പുതിയ വേതന സംരക്ഷണ സംവിധാനത്തിെൻറ സവിശേഷതകളും അദ്ദേഹം വിവരിച്ചു. ട്രേഡ് യൂനിയൻ സ്വാതന്ത്ര്യം, സാമൂഹിക സുരക്ഷ, തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കുന്ന നിയമങ്ങൾ എന്നിവയും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് ബഹ്റൈൻ സർക്കാർ തുടർച്ചയായ നടപടികൾ സ്വീകരിക്കുന്നുണ്ട്. അന്താരാഷ്ട്ര തൊഴിൽ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള നിയമ നിർമാണമാണ് ഇക്കാര്യത്തിൽ ബഹ്റൈൻ സ്വീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം, കോവിഡ് -19 പ്രത്യാഘാതത്തിൽനിന്ന് സ്വദേശികളും പ്രവാസികളുമായ തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള മുൻകരുതൽ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.