മനാമ: ഫലസ്തീനിൽ നടന്നത് രണ്ടു രാജ്യങ്ങൾ തമ്മിലുള്ള യുദ്ധമല്ല, വംശഹത്യയും അധിനിവേശവും ആയിരുന്നുവെന്ന് ബെന്നി ബഹനാൻ എം.പി അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ കാലഘട്ടത്തിലും ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ നിലപാട് വംശഹത്യക്കും അധിനിവേശത്തിനും എതിരായിരുന്നു. അതുകൊണ്ടുതന്നെയാണ് ഫലസ്തീന് പിന്തുണ കൊടുക്കുന്നത്. എന്നാൽ, ഇപ്പോഴത്തെ പ്രധാനമന്ത്രി മോദി ഇതിൽനിന്ന് ഭിന്നമായ നിലപാടെടുത്തത് ഞെട്ടിപ്പിക്കുന്നതാണ്.
എല്ലാ മേഖലയിലും നമ്മുടെ രാജ്യം പിന്നോട്ടു പോകുകയാണ്. വൈവിധ്യത്തിന്റെ സമന്വയമാണ് ജനാധിപത്യമെന്നും അതാണ് മാനവ സംസ്കാരത്തിന്റെ മഹാ മകുടം എന്നതും ലോകത്തെ പഠിപ്പിച്ച പ്രസ്ഥാനമാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസെന്നും ബെന്നി ബഹനാൻ അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, കേരള സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, മുതിർന്ന മാധ്യമപ്രവർത്തകൻ സോമൻ ബേബി, ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ ജയഫർ മൈദാനി, ഒ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, വൈസ് പ്രസിഡന്റ് ലത്തീഫ് ആയഞ്ചേരി, കെ.എം.സി.സി വൈസ് പ്രസിഡന്റ് ഗഫൂർ കയ്പമംഗലം, ഐ.വൈ.സി ഇന്റർനാഷനൽ ബഹ്റൈൻ ചെയർമാൻ നിസാർ കുന്നംകുളത്തിൽ, ഒ.ഐ.സി.സി സെക്രട്ടറി മനു മാത്യു എന്നിവർ സംസാരിച്ചു.
ഒ.ഐ.സി.സി നേതാക്കളായ റംഷാദ് അയിലക്കാട്, ഷാജി സാമുവൽ, മോഹൻ കുമാർ നൂറനാട്, നിസാം തൊടിയൂർ, സുനിൽ ചെറിയാൻ, ഷമീം കെ.സി, ജാലിസ് കെ.കെ, സൽമാനുൽ ഫാരിസ്, ജലീൽ മുല്ലപ്പള്ളി, സിജു ആനിക്കാട്, അലക്സ് മഠത്തിൽ, ജോജി ജോസഫ് കൊട്ടിയം, സന്തോഷ് കുമാർ, ഷാജി പൊഴിയൂർ, വില്യം ജോൺ, ബൈജു ചെന്നിത്തല, ഷിബു ബഷീർ, അൻസൽ കൊച്ചൂടി, രഞ്ജിത്ത് പടവൻ, ശ്രീജിത്ത് പാനായി, പ്രദീപ് പി. കെ, ജോണി താമരശ്ശേരി, സുരേഷ് പുണ്ടൂർ, വിനോദ് ദാനിയേൽ, സാമുവൽ മാത്യു, ഷീജ നടരാജൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.