മനാമ: നിലവിലെ സവിശേഷ സാഹചര്യത്തിലും മികച്ച വളർച്ച കൈവരിക്കാൻ കഴിഞ്ഞതായി ടെലികോം കമ്പനിയായ ബറ്റെൽക്കോ. േഗ്ലാബൽ നെറ്റ്വർക്കിൽ 49 ശതമാനം വളർച്ചയാണ് കമ്പനി നേടിയത്. ചെറുതും വലുതുമായ വിവിധ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ബിസിനസ് തുടർച്ച ഉറപ്പാക്കുന്നതിനുള്ള ഉൽപന്നങ്ങളിലാണ് ഇക്കാലയളവിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചത്. വെർച്വൽ മീറ്റിങ്, വിഡിയോ കോൺഫറൻസിങ്, വീട്ടിലിരുന്ന് ജോലി, സമൂഹ മാധ്യമങ്ങൾ തുടങ്ങിയ കാരണങ്ങളാൽ വർധിച്ച ഡാറ്റ ഉപയോഗം കൈകാര്യം ചെയ്യുന്നതിന് കമ്പനിക്ക് കഴിഞ്ഞു.
ഇൻറർനെറ്റ് സേവനങ്ങളുടെ ഗുണമേന്മ വർധിപ്പിച്ചാണ് ഇൗ നേട്ടം കൈവരിച്ചത്. ഗൂഗ്ൾ, ഫേസ്ബുക്ക് തുടങ്ങിയ സൈറ്റുകൾക്കുള്ള ശേഷിയും കമ്പനി വർധിപ്പിച്ചു. ജി.സി.സിയിലെ ഏറ്റവും മികച്ച സേവനദാതാക്കളിൽ ഒന്നാണ് ബറ്റെൽക്കോ േഗ്ലാബൽ. ഡാറ്റ ഉപയോഗം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മികച്ച സേവനം നൽകാൻ പ്രതിജ്ഞാബദ്ധമാണെന്ന് ബറ്റെൽക്കോ ചീഫ് േഗ്ലാബൽ ബിസിനസ് ഒാഫിസർ അദെൽ അൽ ദെയ്ലാമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.