ദുബൈ: യു. എ. ഇ സഹിഷ്ണുതാ വർഷത്തിലെ ദുബൈ ഗ്ലോബൽ വില്ലേജ് അന്താരാഷ്ട്ര മാധ്യമ പുരസ്കാരം ഗൾഫ് മാധ്യമത്തിന്. ഏഷ്യൻ മാധ്യമ വിഭാഗത്തിലെ സമഗ്ര കവറേജിനുള്ള മുഖ്യ പുരസ്കാരമാണ് ഗൾഫ് മാധ്യമം നേടിയത്.
ദുബൈ ജുമേരയിൽ നടന്ന വർണാഭ മായ അവാർഡ് നിശയിൽ അറബ് മീഡിയാ ഗ്രൂപ്പ് സി.ഇ.ഒ മുഹമ്മദ് ഷറഫിൽ നിന്ന് ഗൾഫ് മാധ്യമം ബ്യുറോ ചീഫ് സവാദ് റഹ്മാൻ പുരസ്കാരം ഏറ്റുവാങ്ങി. 12000 ദിർഹത്തിന് തതുല്യമായ സ്വർണ ഫലകമാണ് സമ്മാനം. യുദ്ധഭീതി നിഴലിച്ച നാളുകളിൽ ആഗോള ഗ്രാമത്തിൽ ഇന്ത്യ-പാക് ജനത പുലർത്തിയ പരസ്പര സ്നേഹം ഉൾപ്പടെ സമാധാന സന്ദേശം പകർന്ന റിപ്പോർട്ടുകളാണ് പുരസ്കാരത്തിന് അർഹമായത്.
മാധ്യമം ഡൽഹി ബ്യൂറോ റിപ്പോർട്ടറായും ആഴ്ചപതിപ്പ് പത്രാധിപ സമിതി അംഗമായും പ്രവർത്തിച്ച സവാദ് റഹ്‌മാൻ നേരത്തെ ടോക്കിയോ ഏഷ്യൻ ഡവലപ്മെൻറ് ബാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, വേൾഡ് എഡിറ്റേഴ്സ് ഫോറം അവാർഡ്,യു.എൻ.ഡി.പി മീഡിയാ അവാർഡ്, ദുബൈ ജുവനൈൽ കൗൺസിൽ അവാർഡ്, നാഷണൽ മീഡിയ ഫെല്ലോഷിപ്പ്, സെൻറർഫോർ സയൻസ് ആൻറ് എൻവയൺമെൻറ് ഫെലോഷിപ്പ് എന്നിവ നേടിയിട്ടുണ്ട്. കൊച്ചി പുത്തൻ പുരക്കലിൽ പരേതനായ എം. കുഞ്ഞുമുഹമ്മദിെൻറയും ഒറ്റപ്പാലം ചുനങ്ങാട് സുഹറാ ഗാർഡൻസിൽ സുഹറയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.