മനാമ: ഗോപിയോ ബഹ്റൈൻ കിംസ് ഹെൽത്ത് ഹോസ്പിറ്റലുമായി സഹകരിച്ച് പുരുഷന്മാർക്കായി ആരോഗ്യ ബോധവത്കരണ ക്യാമ്പ് നടത്തി.പ്രോസ്റ്റേറ്റ് കാൻസർ, മാനസികാരോഗ്യം, പ്രമേഹം, ആത്മഹത്യ തടയൽ എന്നീ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസ് നടന്നു. ഡബ്ല്യു.എച്ച്.ഒ-റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ വളന്റിയർകൂടിയായ ഡോ. അനൂപ് അബ്ദുല്ല ക്ലാെസടുത്തു.
100ലധികം പേർ പങ്കെടുത്തു. എല്ലാവർക്കും സൗജന്യ പരിശോധന നടത്തി.ഓൺലൈൻ മത്സരത്തിലെ വിജയികൾക്ക് അവാർഡും സമ്മാനിച്ചു. പങ്കജ് നല്ലൂർ, ശ്രീധർ തേറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.ഗോപിയോ ബഹ്റൈൻ പ്രസിഡന്റ് ടീന മാത്യു, വി.പി. സാമുവൽ പോൾ, ജി.എസ്. റോഷൻ ജോർജ്, അഡ്മിൻ സെക്രട്ടറി എം.എസ്. മനീഷ പാഞ്ഞാള, പി.ആർ സെക്രട്ടറി അമീന റഹ്മാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.