മനാമ: ഒട്ടാവ കനേഡിയൻ യൂനിവേഴ്സിറ്റിയും ഗവൺമെന്റ് ആശുപത്രികളും തമ്മിൽ സഹകരിക്കുന്നതിന് കരാറിലൊപ്പുവെച്ചു. മെഡിക്കൽ മേഖലയിലെ പഠന, പരിശീലനങ്ങൾ സംഘടിപ്പിക്കുന്നതിനാണ് സഹകരണം.
ഗവൺമെന്റ് ഹോസ്പിറ്റൽസിനെ പ്രതിനിധാനംചെയ്ത് സി.ഇ.ഒ ഡോ. അഹ്മദ് മുഹമ്മദ് അൽ അൻസാരി, ഒട്ടാവ കനേഡിയൻ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബർനാർഡ് ജാസ്മിൻ എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. യൂനിവേഴ്സിറ്റി നടപ്പിലാക്കുന്ന മെഡിക്കൽ കോഴ്സുകളും പരിശീലനങ്ങളും ബഹ്റൈനിലും ഉറപ്പു വരുത്തുകയാണ് കരാറിന്റെ ഉദ്ദേശ്യം. പരസ്പര സഹകരണത്തിലൂടെ ആരോഗ്യ മേഖല കൂടുതൽ മെച്ചപ്പെടുത്താൻ ഇതിലൂടെ കഴിയുമെന്ന് പ്രത്യാശിക്കുന്നതായി ഡോ. അഹ്മദ് മുഹമ്മദ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.