മനാമ: രാജ്യത്തെ സർക്കാർ -പൊതുമേഖലയിൽ താൽക്കാലികാടിസ്ഥാനത്തിൽ ആകെ ജോലി ചെയ്യുന്ന വിദേശികൾ 7356 . പാർലമെന്റ് ആൻഡ് ശൂറാ കൗൺസിൽ കാര്യ മന്ത്രി ഗാനിം അൽ ബൂഐനൈൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിവിൽ സർവിസ് കമീഷൻ ചുമതലയുള്ള അദ്ദേഹം പാർലമെന്റിൽ സംസാരിക്കുകയായിരുന്നു. ബന്ധപ്പെട്ട മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ ആവശ്യപ്രകാരമാണ് വിദേശികളെ ജോലിക്കെടുത്തിരിക്കുന്നത്.
ഇവരിൽ അധികവും ജോലി ചെയ്യുന്നത് ആരോഗ്യമേഖലയിലും വിദ്യാഭ്യാസ- ഉന്നതവിദ്യാഭ്യാസ മേഖലയിലുമാണ്. യോഗ്യതയും കഴിവും മുൻകാല പരിചയവും വിലയിരുത്തിയാണ് വിദേശികൾക്ക് ജോലി നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു. സിവിൽ സർവിസ് കമീഷൻ പരിശോധന നടത്തി ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്കുള്ള ബജറ്റ് വിഹിതമടക്കം പരിഗണിച്ചാണ് ജോലി നൽകുന്നത്. മതിയായ യോഗ്യതയുള്ള ബഹ്റൈനികളുെട അഭാവത്തിൽ മാത്രമേ വിദേശികളുടെ തൊഴിൽ കരാർ പുതുക്കുന്നുള്ളൂ.
ജോലി ഒഴിവുവരുമ്പോൾ പരമാവധി ബഹ്റൈനികളെ വെക്കാനാണ് ശ്രമിക്കുക. ബഹ്റൈൻ ഉദ്യോഗാർഥികളുെട ബയോഡേറ്റയും മറ്റ് വിവരങ്ങളും ജോലി ഒഴിവുവരുന്ന മന്ത്രാലയങ്ങളും സ്ഥാപനങ്ങളും പരിശോധിക്കുന്നുമുണ്ട്. ഈ നടപടികൾ പൂർത്തീകരിച്ചുമാത്രമേ വിദേശികളെ ജോലിെക്കടുക്കുകയോ അവരുടെ തൊഴിൽക്കരാർ പുതുക്കുകയോ ചെയ്യുക.
2019 ജനുവരി മുതൽ 2021 നവംബർ 14 വരെ ആകെ 1815 വിദേശികളെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിട്ടുണ്ട്. ഇക്കാലയളവിൽ 4598 ബഹ്റൈനികൾക്ക് ജോലി നൽകുകയും ചെയ്തു. മംദൂഹ് അൽ സാലിഹിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഗാനിം അൽ ബൂഐനൈൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.