മനാമ: നാസിർ റിഹാബിലിറ്റേഷൻ ആൻറ് വൊക്കേഷണൽ ട്രെയിനിങ് സെൻററിെൻറ ബിരുദദാന ചടങ്ങ് ഹമദ് രാജാവിെൻറ ചാരിറ്റി, യുവജനകാര്യ പ്രതിനിധി ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫയുടെ സാന്നിധ്യത്തിൽ നടന്നു. 131 വിദ്യാർഥികളാണ് ബിരുദം നേടിയത്. ഹമദ് രാജാവിെൻറ രക്ഷാകർതൃത്വത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കവെ, വിദ്യാഭ്യാസ മേഖലക്ക് ലഭിക്കുന്ന രാജകീയ പിന്തുണ പ്രശംസനീയമാണെന്ന് ശൈഖ് നാസിർപറഞ്ഞു. രാജ്യത്തിെൻറ പുരോഗതിക്കും വികസനത്തിനുമായി കോഴ്സ് പൂർത്തിക്കായാക്കിയവർ യജ്ഞിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ സാേങ്കതിക വിദ്യാഭ്യാസ മേഖലക്ക് കരുത്ത് പകരാൻ ഇൗ കേന്ദ്രം ഉപകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ.മാജിദ് അന്നുെഎമി പറഞ്ഞു. റോയൽ ചാരിറ്റി ഒാർഗനൈസേഷൻ സെക്രട്ടറി ജനറൽ ഡോ.മുസ്തഫ സയിദ്, യു.എ.ഇ വിദ്യാഭ്യാസ മന്ത്രി ഹുസൈൻ ഇബ്രാഹിം അൽ ഹമ്മാദി, പാർലമെൻറ് അധ്യക്ഷൻ അഹ്മദ് അൽ മുല്ല തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ബഹ്റൈൻ^യു.എ.ഇ ബന്ധത്തിെൻറ ശക്തമായ അടയാളമാണ് ഇൗ സ്ഥാപനമെന്ന് യു. എ.ഇ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.