പത്തനംതിട്ട പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച മെഗാ ഇവന്റ് ഒരുമ 2023 ഉദ്ഘാടനച്ചടങ്ങ്
മനാമ: പത്തനംതിട്ട പ്രവാസി അസോസിയേഷൻ ബി.എം.സിയുമായി സഹകരിച്ചു സംഘടിപ്പിച്ച മെഗാ ഇവന്റ് ‘ഒരുമ 2023’ ശ്രദ്ധേയമായി. പത്തനാപുരം ഗാന്ധിഭവൻ ഇന്റർനാഷനൽ ട്രസ്റ്റ് സ്ഥാപകൻ ഡോ. പുനലൂർ സോമരാജൻ മുഖ്യാതിഥിയായി പങ്കെടുത്തു.
ബഹ്റൈൻ മെംബർ ഓഫ് കൗൺസിൽ ഓഫ് റപ്രസന്റേറ്റിവ് അബ്ദുൽ ഹക്കീം അൽ ഷനൂ, അൽ റബിയ മെഡിക്കൽ സെന്റർ ജനറൽ മാനേജർ നൗഫൽ അടാട്ടിൽ, അൽ ഷെദായി കമ്പനി ഡയറക്ടർ എബ്രഹാം ടൈറ്റസ്, പത്തനംതിട്ട പ്രവാസി അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു തുടങ്ങിയവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി സുബാഷ് തോമസ്, വൈസ് പ്രസിഡന്റ് ജയേഷ് കുറുപ്പ്, ലേഡീസ് വിങ് സെക്രട്ടറി പ്രിൻസി അജി, ബോബി പുളിമൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു. പുനലൂർ സോമരാജൻ, അബ്ദുൽ ഹക്കിം, നൗഫൽ അടാട്ടിൽ, എബ്രഹാം ടൈറ്റസ് എന്നിവർക്ക് അസോസിയേഷൻ ഭാരവാഹികളായ വർഗീസ് മോടിയിൽ, സക്കറിയ സാമുവേൽ, അനിൽ കുമാർ, ഷീലു വർഗീസ് തുടങ്ങിയവർ മെമന്റോകൾ നൽകി.
ഗാന്ധിഭവൻ ട്രസ്റ്റിന് അസോസിയേഷന്റെ സ്നേഹോപഹാരവും നൽകി. സൽമാനിയ ആശുപത്രിയിലെ നിത്യ സന്ദർശകനും രോഗികൾക്ക് വേണ്ട എല്ലാ സേവനങ്ങളും സഹായങ്ങളും ചെയ്യുന്ന ഹോപ് ബഹ്റൈൻ പ്രവർത്തകനായ സാബു ചിറമേലിന് അസോസിയേഷൻ മെമന്റോ നൽകി. ബഹ്റൈൻ പൊലീസ് സേനയിലെ സീനിയർ ഉദ്യോഗസ്ഥനായ മോനി ഒടിക്കണ്ടത്തിലിനെയും ആദരിച്ചു. പിന്നണിഗായകരായ ലിബിൻ സ്കറിയയും ശ്വേത അശോകും അവതരിപ്പിച്ച മ്യൂസിക് ഫെസ്റ്റും നടന്നു. സിനിമാറ്റിക് ഡാൻസ്, പഞ്ചാബി ഡാൻസ്, ഗ്രൂപ് സോങ്, ഭരതനാട്യം, അറബിക് ഡാൻസ്, അസോസിയേഷൻ ലേഡീസ് വിങ് അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ് മുതലായ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.