മനാമ: സമസ്ത ബഹ്റൈൻ ഗുദൈബിയ ഏരിയ അൽ ഹുദ തഅലീമുൽ ഖുർആൻ മദ്റസയുടെ നേതൃത്വത്തിൽ പ്രവേശനോത്സവം വിപുലപരിപാടികളോടെ സംഘടിപ്പിച്ചു.
ഈ വർഷത്തെ പൊതുപരീക്ഷയിൽ ബഹ്റൈൻ റേഞ്ചിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച ടോപ് പ്ലസ് കരസ്ഥമാക്കിയ രണ്ട് വിദ്യാർഥികളുടെയും മദ്റസയാണ് ഗുദൈബിയ അൽ ഹുദാ തഅലീമുൽ ഖുർആൻ മദ്റസ .ബഹ്റൈനിലെ ഈ വർഷം നടന്ന പരീക്ഷകളിൽ നൂറു ശതമാനം വിജയം നൽകി മദ്റസ ഉന്നത പഠന നിലവാരം പുലർത്തി.
കഴിവുറ്റ ഉസ്താദുമാർ, സൗകര്യപ്രദമായ കെട്ടിടം , ഹൂറ, ഗുദൈബിയ, റാസ് റുമാൻ, അദ്ലിയ, സൽമാനിയ, മാഹൂസ് ജൂഫൈർ എന്നീ സ്ഥലങ്ങളിൽനിന്നും വാഹനസൗകര്യം മദ്റസ നൽകി വരുന്നു. പ്രവേശനോത്സവം ഹൂറ ചാരിറ്റി ഹെഡ് റാഷിദ് അൽ അസൂമി ഉദ്ഘാടനം ചെയ്തു. അൻസാർ അൻവരി , സൈദ് മുഹമ്മദ് വഹബി, അസ്ലം ഹുദവി, മജീദ് ചോലക്കോട് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.