ബ​ഹ്‌​റൈ​ൻ -സിം​ഗ​പ്പൂ​ർ പ്ര​തി​ദി​ന സ​ർ​വി​സു​മാ​യി ഗ​ൾ​ഫ് എ​യ​ർ

മ​നാ​മ: ഗ​ൾ​ഫ് എ​യ​റി​ന്റെ ബ​ഹ്‌​റൈ​ൻ -സിം​ഗ​പ്പൂ​ർ നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ ഒ​ക്‌​ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ പ്ര​തി​ദി​ന സ​ർ​വി​സാ​യി ഉ​യ​ർ​ത്തും. ഇ​പ്പോ​ൾ ആ​ഴ്ച​യി​ൽ മൂ​ന്ന് സ​ർ​വി​സാ​ണ് ഗ​ൾ​ഫ് എ​യ​ർ ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്ന് സിം​ഗ​പ്പൂ​രി​ലേ​ക്ക് ന​ട​ത്തു​ന്ന​ത്. യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യി​രി​ക്കും പ്ര​തി​വാ​രം ഏ​ഴ് വി​മാ​ന സ​ർ​വി​സ് എ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ബോ​യി​ങ് 787-9 വി​മാ​ന​മാ​ണ് സ​ർ​വി​സ് ന​ട​ത്തു​ക. 26 കി​ട​ക്ക​ക​ള​ട​ക്ക​മു​ള്ള ബി​സി​ന​സ് ക്ലാ​സ് മി​ക​ച്ച സൗ​ക​ര്യ​മാ​ണ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. ഇ​ക്ക​ണോ​മി​യി​ൽ ഓ​ൺ-​ബോ​ർ​ഡ് സൗ​ജ​ന്യ വൈ-​ഫൈ​യ​ട​ക്കം ല​ഭ്യ​മാ​ണ്. ഏ​ഷ്യ​യി​ലെ​യും മി​ഡി​ൽ ഈ​സ്റ്റി​ലെ​യും പ്ര​ധാ​ന ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ച് ആ​ഗോ​ള ശൃം​ഖ​ല ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് സ​ർ​വി​സ് വ​ർ​ധി​പ്പി​ക്കു​ന്ന​ത്.

Tags:    
News Summary - Gulf Air Daily service to Bahrain-Singapore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT