മനാമ: ബഹ്റൈനിലെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ, ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനക്കമ്പനിയായ എമിറേറ്റ്സുമായി കോഡ്ഷെയർ കരാർ പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ എമിറേറ്റ്സ് സർവിസുള്ള യൂറോപ്പിലെയും കിഴക്കൻ മേഖലയിലേയും വിമാനത്താവളങ്ങളിലേക്ക് ഗൾഫ് എയർ കോഡ് പങ്കുവെക്കും.
അതുവഴി ഗൾഫ് എയർ യാത്രക്കാർക്ക് യാത്ര ചെയ്യാനാവുന്ന സ്ഥലങ്ങളുടെ എണ്ണം വർധിക്കും. ഇന്തോനേഷ്യയിലെ ഡെൻപസർ, ബാലി, ബ്രസീൽ, വിയറ്റ്നാമിലെ ഹനോയി, ഹോ ചി മിൻ സിറ്റി, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ സ്ഥലങ്ങൾ ഇതോടെ ഗൾഫ് എയറിന്റെ സർവിസ് പട്ടികയിൽ വരും.
യാത്രക്കാർക്ക് ടിക്കറ്റിങ്, ചെക്ക്-ഇൻ, ബാഗേജ് കൈമാറ്റം എന്നിവ സംയോജിപ്പിക്കാൻ സാധിക്കുമെന്നാണ് ഇതിന്റെ പ്രയോജനം. കോംപറ്റേറ്റിവ് നിരക്കുകളുടെ പ്രയോജനവും ലഭിക്കും. ഇതു കൂടാതെ പ്രീമിയം യാത്രക്കാർക്ക് ദുബൈയിലെ എമിറേറ്റ്സ് ലോഞ്ചുകളിലേക്കും പ്രവേശനം ലഭിക്കും.
അധിക യാത്രാ ഓപ്ഷനുകൾ ലഭിക്കുന്നത് ദശലക്ഷക്കണക്കിന് ഗൾഫ് എയർ യാത്രക്കാർക്ക് പ്രയോജനം ചെയ്യുമെന്ന് ഗൾഫ് എയർ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ക്യാപ്റ്റൻ വലീദ് അൽ അലവി ചൂണ്ടിക്കാട്ടി. ഗൾഫ് എയറിന് നിലവിൽ 17 എയർലൈനുകളുമായി കോഡ്ഷെയർ കരാറുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.