ഗൾഫ്​ എയർ ഇന്ത്യയിൽ നിന്നുള്ള ടിക്കറ്റ്​ നിരക്ക്​ കുറച്ചു

മനാമ: ഗൾഫ്​ എയർ ഇന്ത്യയിൽനിന്നുള്ള ടിക്കറ്റ്​ നിരക്ക്​ കുറച്ചു. കോഴിക്കോട്​ നിന്ന്​ 174 ദിനാറിനും കൊച്ചിയിൽനിന്ന്​ 172 ദിനാറിനും ഇപ്പോൾ ടിക്കറ്റ്​ ലഭ്യമാണ്​.എയർ ബബ്​ൾ പ്രകാരമുള്ള വിമാനങ്ങളിലെ അമിത ടിക്കറ്റ്​ നിരക്ക്​ യാത്രക്കാർക്ക്​ തിരിച്ചടിയായിരുന്നു. ഒരു ഘട്ടത്തിൽ ഗൾഫ്​ എയർ നിരക്ക്​ 400 ദിനാറിന്​ മുകളിലെത്തി. സമീപ ദിവസങ്ങളിൽ കോഴി​ക്കോട്​ നിന്ന്​ 252 ദിനാറും കൊച്ചിയിൽനിന്ന്​ 248 ദിനാറുമാണ്​ ഇൗടാക്കിയിരുന്നത്​. ഇതാണ്​ ഇപ്പോൾ വീണ്ടും കുറഞ്ഞത്​. ഇന്ത്യയിലെ മറ്റു​ നഗരങ്ങളിൽനിന്നുള്ള നിരക്കും കുറഞ്ഞിട്ടുണ്ട്​.

എമിറേറ്റ്​സ്​ ഇന്ത്യയിൽനിന്ന്​ ദുബൈ വഴി കുറഞ്ഞ നിരക്കിൽ യാത്രക്കാരെ കൊണ്ടുവരാൻ തുടങ്ങിയതോടെ മറ്റു വിമാനക്കമ്പനികളും നിരക്ക്​ കുറക്കുമെന്ന പ്രതീക്ഷ യാത്രക്കാർക്കുണ്ടായിരുന്നു. ദുബൈ വിസ എടുക്കാതെ തന്നെ എമിറേറ്റ്​സ്​ വിമാനത്തിൽ വരാൻ കഴിയും. 96 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ്​ പി.സി.ആർ ടെസ്​റ്റ്​ നെഗറ്റിവ്​ ഫലം കരുതണമെന്ന വ്യവസ്​ഥ മാത്രമാണുള്ളത്​. എമിറേറ്റ്​സിന്​ പിന്നാലെ ​ൈഫ്ല ദുബൈയും ദുബൈ വഴി ബഹ്​റൈനിലേക്ക്​ സർവിസ്​ ആരംഭിച്ചെങ്കിലും ദുബൈ വിസ വേണമെന്ന നിബന്ധന യാത്രക്കാർക്ക്​ പ്രയാസം സൃഷ്​ടിക്കുന്നതായി. എയർ ഇന്ത്യ എക്​സ്​പ്രസ്​ ഡിസംബർ ആദ്യ ആഴ്​ച വരെയുള്ള ബുക്കിങ്​ പൂർത്തിയായി. 200 ദിനാറിനടുത്താണ്​ കോഴിക്കോടുനിന്നുള്ള നിരക്ക്​.

കോവിഡ്​ ​പ്രതിസന്ധിയെത്തുടർന്ന്​ നാട്ടിലേക്കു​പോയ പ്രവാസികളിൽ ഒ​േട്ടറെ പേർ ഇനിയും തിരിച്ചെത്താനുണ്ട്​. അമിത ടിക്കറ്റ്​ നിരക്ക്​ നൽകിയാണ്​ പലരും തിരിച്ചെത്തിയത്​. വിമാന ടിക്കറ്റ്​ നിരക്ക്​ കുറക്കണമെന്നാവശ്യപ്പെട്ട്​ വിവിധ സംഘടനകളും രംഗത്തെത്തിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.