മനാമ: സൗദിയിലെ അൽ ഉല ഇൻറർനാഷനൽ എയർപോർട്ടിലേക്ക് ബഹ്റൈനിൽനിന്നും ഗൾഫ് എയർ സർവിസിന് തുടക്കമായി. ബഹ്റൈനും അൽ ഉലക്കും തമ്മിൽ ഇതാദ്യമായാണ് ഗൾഫ് എയർ സർവിസ് ആരംഭിക്കുന്നത്. അൽ ഉലയിലേക്ക് വിനോദസഞ്ചാരികളടക്കമുള്ളവർക്ക് നേരിട്ട് എത്തിപ്പെടാൻ സർവിസ് നിമിത്തമാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ആഴ്ചയിൽ രണ്ടു വീതം സർവിസുകളാണ് നേരിട്ട് നടത്തുന്നത്.
ഫെബ്രുവരി മൂന്നു മുതൽ മാർച്ച് ആറു വരെയുള്ള ശൈത്യകാല ഷെഡ്യൂളും ഏപ്രിൽ 13 മുതൽ 24 വരെയുള്ള മധ്യവേനലവധിക്കാല ഷെഡ്യൂളുമാണ് നിശ്ചയിച്ചിട്ടുള്ളത്. 1950 മുതലാണ് സൗദിയിലേക്ക് ഗൾഫ് എയർ സർവിസ് ആരംഭിച്ചത്. അൽ ഉലയിലേക്ക് സർവിസ് ആരംഭിച്ചതോടെ സൗദിയിലേക്ക് മൊത്തം ആറ് സെക്ടറുകളിലേക്ക് സർവിസ് വർധിച്ചിട്ടുണ്ട്. മൊത്തം 54 സെക്ടറുകളിലേക്കാണ് ബഹ്ൈന്റെ തദ്ദേശ വിമാനക്കമ്പനിയായ ഗൾഫ് എയർ നേരിട്ട് സർവിസ് നടത്തിക്കൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.