മനാമ: വിരസമായ വിമാനയാത്രക്കിടയിൽ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കാൻ ഗൾഫ് എയർ അവസരമൊരുക്കുന്നു. യാത്രയിലുടനീളം ‘ഫാൽക്കൺ വൈഫൈ’ എന്ന പേരിൽ കോംപ്ലിമെന്ററി ഇൻ-ഫ്ലൈറ്റ് വൈഫൈയാണ് ഗൾഫ് എയർ യാത്രക്കാർക്ക് നൽകുന്നത്. ഇ-മെയിൽ, ചാറ്റ്, ബ്രൗസിങ് എന്നിവ ഇതിലൂടെ സാധ്യമാണ്.
യാത്രയിലുടനീളം ജോലിയിൽ ഏർപ്പെടാനും പ്രിയപ്പെട്ടവരുമായി ബന്ധം നിലനിർത്താനും വിനോദപരിപാടികൾ ആസ്വദിക്കാനും ഇനി സാധിക്കും. ബോയിങ് 787-ഡ്രീം ലൈനർ, എയർബസ് A321neo വിമാനങ്ങളിൽ ഈ സൗകര്യം ലഭ്യമാണ്. സിനിമകളും മറ്റ് ടി.വി ഷോകളും സീറ്റിന് മുന്നിലെ സ്ക്രീനിലൂടെ ആസ്വദിക്കാനുള്ള സൗകര്യം നിലവിൽ ഗൾഫ് എയർ വിമാനങ്ങളിൽ ലഭ്യമാണ്.
എന്നാൽ, എല്ലാ രാജ്യങ്ങളിലേക്കുമുള്ള സർവിസുകളിൽ സൗജന്യ വൈഫൈ സേവനം ലഭ്യമല്ല. ചില രാജ്യങ്ങളിൽ ചില സമൂഹ മാധ്യമ സൈറ്റുകളും ലഭ്യമാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.