മനാമ: ഗൾഫ് എയർ, ബഹ്റൈൻ-ഇറാഖ് വിമാന സർവിസ് പുനരാരംഭിക്കുന്നു. ഗൾഫ് എയറിന്റെ ഇറാഖിലേക്കുള്ള ആദ്യ വിമാനം 1974-ലാണ് ആരംഭിച്ചത്.
ഇറാഖി നഗരങ്ങളായ ബാഗ്ദാദ്, നജാഫ്, എർബിൽ എന്നിവിടങ്ങളിലേക്ക് സർവിസ് നടത്തിയിരുന്നു.
2020 ൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഫ്ലൈറ്റുകൾ താൽക്കാലികമായി നിർത്തിയത്. എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം ഫ്ലൈറ്റ് ഷെഡ്യൂൾ പ്രഖ്യാപിക്കുമെന്ന് എയർലൈൻ അറിയിച്ചു.
ഇറാഖിലേക്ക് നേരിട്ടുള്ള വിമാനങ്ങൾ പുനരാരംഭിക്കുന്നത് സ്വാഗതാർഹമാണെന്നും എയർലൈൻ നെറ്റ്വർക്ക് വിപുലീകരണത്തിന് ഇത് സഹായകമാണെന്നും ഗൾഫ് എയർ ഗ്രൂപ് ചെയർമാൻ സായിദ് അൽ സയാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.