പ്രവാസലോകത്തെ മികച്ച പത്രമായ ഗൾഫ് മാധ്യമം 25 വർഷങ്ങൾ പൂർത്തിയാക്കിയെന്നത് സന്തോഷകരമാണ്. ബഹ്റൈനിലടക്കം എല്ലാ ജി.സി.സി രാജ്യങ്ങളിലും ഇന്ന് ഗൾഫ് മാധ്യമം ഏകമലയാള പത്രമാണ്. വാർത്തകളോടുള്ള സമീപനവും മികച്ച കവറേജുമാണ് ഈ പത്രത്തെ ഈ നിലയിലേക്ക് വളർത്തിയത്. ഗൾഫ് പ്രവാസത്തിന്റെ ആദ്യകാലങ്ങളിൽ നാട്ടിലെ വാർത്തകളറിയാനുള്ള ഏക മാർഗമായിരുന്നു പത്രം.
അന്നൊക്കെ നാട്ടിൽ പ്രിന്റുചെയ്യുന്ന പത്രം വിമാനമാർഗമാണെത്തുന്നത്. ഒരു ദിവസം പഴകിയ വാർത്തകളാണ് അതിലുണ്ടാവുക. എന്നാൽ, ഗൾഫ് മാധ്യമം ബഹ്റൈനിൽനിന്ന് പ്രിന്റിങ് തുടങ്ങിയപ്പോൾ ആ അവസ്ഥ മാറി. വാർത്തകൾ ചൂടാറാതെ അടുത്ത ദിവസം പുലർച്ച വായനക്കാർക്ക് ലഭിച്ചുതുടങ്ങി. ബഹ്റൈനിൽ തുടങ്ങിയനാൾ മുതൽ ഇന്നുവരെ ഗൾഫ് മാധ്യമത്തിന്റെ വായനക്കാരനാണ് ഞാൻ. സാങ്കേതികവിദ്യ പുരോഗമിച്ചിട്ടില്ലാത്ത കാലത്ത് സാഹസികമായാണ് ഗൾഫ് മാധ്യമം ഇവിടെ തുടങ്ങുന്നത്. അന്നുമുതൽ ഇന്നുവരെ പ്രവാസി വായനക്കാരുടെ വിശ്വാസമാർജിച്ചുകൊണ്ട് മുന്നോട്ടുപോകാൻ ഈ പത്രത്തിനായി.
ഈ ആധുനിക സാങ്കേതികവിദ്യയുടെ കാലത്തും ശക്തമായ സാന്നിധ്യമായി നിലനിൽക്കാൻ ഈ പത്രത്തെ സഹായിക്കുന്നതും ആധികാരികമായ വാർത്തകളിലൂടെ ആർജിച്ചെടുത്ത ആ വിശ്വാസ്യതയാണ്. ഇന്ന് വാർത്തകളറിയാൻ പല മാർഗങ്ങളുണ്ടെങ്കിലും അവയൊന്നും പൂർണമായി വിശ്വാസ്യതയുള്ളതല്ല. അവിടെയാണ് അച്ചടി മാധ്യമങ്ങളുടെ പ്രസക്തി. ഗൾഫ് മാധ്യമത്തിന്റെ മുന്നോട്ടുള്ള വളർച്ചക്ക് എല്ലാ ആശംസകളും നേരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.