മനാമ: കാൽ നൂറ്റാണ്ടു തികക്കുന്ന വേളയിൽ ‘ഗൾഫ് മാധ്യമ’ത്തിന്റെ പ്രചാരണ കാമ്പയിന് ആവേശകരമായ തുടക്കം. പുതിയ വരിക്കാരെ കാത്തിരിക്കുന്നത് ആകർഷകമായ ഓഫറുകളാണ്. നാട്ടിലെയും പ്രവാസ ലോകത്തെയും വിശേഷങ്ങൾ മുതൽ ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെയും രാജ്യാന്തര തലത്തിലെയും വാർത്തകൾ വരെ വിശ്വാസ്യതയോടെ വായനക്കാരിലെത്തിക്കുന്ന ഗൾഫ് മാധ്യമത്തിന്റെ സിൽവർ ജൂബിലി വാർഷികത്തിന്റെ ഭാഗമായാണ് ഓഫറുകളും സമ്മാനങ്ങളും.
ഇപ്പോൾ വരിചേരുന്നവർക്ക് ഗൾഫ് മാധ്യമവും കുടുംബങ്ങളുടെ പ്രിയപ്പെട്ട വായനക്കൂട്ടായ ‘മാധ്യമം കുടുംബം’ മാസികയും 2024ലെ ആകർഷകമായ കലണ്ടറും ചുരുങ്ങിയ തുകയിൽ സ്വന്തമാക്കാം. ഒരു മാസക്കാലം നീളുന്ന പ്രചാരണ കാമ്പയിൻ സാമൂഹിക പ്രവർത്തകൻ ശ്രീധർ തേറമ്പിലിനെ വരിക്കാരനായി ചേർത്ത് ഗൾഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ ഉദ്ഘാടനം ചെയ്തു. വരിചേരാൻ വാട്സ്ആപ്പിൽ ബന്ധപ്പെടുക: 34443250.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.