മനാമ: ഒാണത്തോടനുബന്ധിച്ച് ഗൾഫ് മാധ്യമം മലബാർ അടുക്കള ഫേസ്ബുക്ക് കൂട്ടായ്മയുമായി സഹകരിച്ച് ബഹ്റൈനിലെ വായനക്കാർക്കായി പായസ മത്സരം സംഘടിപ്പിക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രായഭേദമില്ലാതെ മത്സരത്തിൽ പെങ്കടുക്കാം. മത്സരത്തിൽ പെങ്കടുക്കുന്നവർ www.facebook.com/GulfMadhyamamBahrain എന്ന പേജ് മുഖേന പാചകക്കുറിപ്പുകൾ സമർപ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന 50 പാചകക്കുറിപ്പുകൾ ഫൈനൽ മത്സരത്തിലേക്ക് പരിഗണിക്കും. ഫൈനൽ മത്സരത്തിെൻറ വിശദാംശങ്ങൾ പിന്നീട് അറിയിക്കും. ഏതു തരത്തിലുള്ള പായസത്തിെൻറയും പാചകക്കുറിപ്പുകൾ നൽകാവുന്നതാണ്.
130 ദീനാർ വിലയുള്ള ഫിലിപ്സ് 50 ഇഞ്ച് സ്മാർട്ട് ടി.വിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 80 ദീനാർ വിലയുള്ള ടൈറ്റൻ ലേഡീസ് വാച്ചും മൂന്നാം സമ്മാനമായി 60 ദീനാർ വിലയുള്ള മിക്സർ ഗ്രൈൻഡറും സ്റ്റൗവും നൽകും. 36 ദീനാർ വിലയുള്ള ബട്ടർൈഫ്ല മിക്സർ ഗ്രൈൻഡർ പ്രത്യേക സമ്മാനമായി നൽകും.
കൂടാതെ, ഫൈനലിൽ എത്തുന്ന എല്ലാവർക്കും മാളൂസ് കിറ്റ് സമ്മാനമായി ലഭിക്കും. മാളൂസ് ആണ് മത്സരത്തിെൻറ മുഖ്യ പ്രായോജകർ. പാചകക്കുറിപ്പുകൾ ലഭിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ നാല്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.