മനാമ : ഹജ്ജ് വിളംബരം ചെയ്യുന്നത് വിശ്വമാനവിക സന്ദേശമാണെന്നും ദേശ, ഭാഷാ, വർണ്ണ പദവി ,ലിംഗ വൈജാത്യങ്ങൾക്കതീതമായി ലാളിത്യത്തിെൻറ വസ്ത്രം ധരിച്ച ഒത്തുകൂടൽ മനുഷ്യമനസുകളെ വ്യക്തിതലത്തിൽ നിന്നും സാമൂഹ്യ തലത്തിലേക്ക് പരിവർത്തിപ്പിക്കാനുതകുന്ന ഒരു ആരാധനാ കർമ്മമാണെന്നും സജീർ കുറ്റ്യാടി പറഞ്ഞു. ‘ഹജ്ജിെൻറ ആത്മാവ്' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദാറുൽ ഈമാൻ മലയാള വിഭാഗം വെസ്റ്റ് റിഫ ദിശ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ മജീദ് തണൽ അദ്ധ്യക്ഷത വഹിച്ചു. പി.എം അഷ്റഫ് സ്വാഗതവും കെ.കെ.മുനീർ നന്ദിയും പറഞ്ഞു. ഷൗക്കത്ത് അലി ഖുർ ആനിൽ നിന്ന് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.