മനാമ: ‘തിരുനബി (സ) സ്നേഹം, സമത്വം, സഹിഷ്ണുത’ ശീർഷകത്തിൽ ഹമദ് ടൗൺ നൂറുൽ ഇസ്ലാം മദ്റസ കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിനാഘോഷവും മദ്റസ വിദ്യാർഥികളുടെ കലാമത്സരങ്ങളും പൊതുസമ്മേളനവും വെള്ളിയാഴ്ച വൈകീട്ട് മൂന്നു മുതൽ ഹമദ് ടൗൺ കാനൂ മജ്ലിസിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വൈകീട്ട് മൂന്നു മുതൽ വിദ്യാർഥികളുടെ കലാമത്സരങ്ങളും രാത്രി എട്ടിന് ദഫ് പ്രദർശനവും നടക്കും.
തുടർന്ന് പൊതുസമ്മേളനം സമസ്ത ബഹ്റൈൻ വൈസ് പ്രസിഡന്റ് യാസർ ജിഫ്രി തങ്ങൾ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പ്രമുഖ വാഗ്മിയും പ്രഭാഷകനുമായ ഹാഫിള് സിറാജുദ്ദീൻ അൽ ഖാസിമി പ്രമേയപ്രഭാഷണം നടത്തും. സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ്, കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് എന്നിവർ സംസാരിക്കും.
സമസ്ത ഏരിയ ഭാരവാഹികൾ, ബഹ്റൈൻ റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ, എസ്.കെ.എസ്.എസ്.എഫ് എന്നീ കീഴ്ഘടകങ്ങളുടെ ഭാരവാഹികളും പരിപാടിയിൽ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ റഷീദ് ഫൈസി കമ്പളക്കാട് (സമസ്ത ഹമദ് ടൗൺ ഏരിയ കോഓഡിനേറ്റർ), നൗഷാദ് എസ്.കെ കൊയിലാണ്ടി (സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റി ട്രഷറർ), ശംസുദ്ദീൻ കണ്ണൂർ (സമസ്ത ഹമദ് ടൗൺ ഏരിയ ജനറൽ സെക്രട്ടറി), ഉസ്മാൻ സി.കെ (കൺവീനർ സ്വാഗതസംഘം), ഫൈസൽ എടച്ചേരി (ജോ. സെക്ര), ഷാജഹാൻ പരപ്പൻപൊയിൽ (ജോ. കൺവീനർ, സ്വാഗതസംഘം), ഗഫൂർ എടച്ചേരി (ഏരിയ ജോ. സെക്രട്ടറി) എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.