മനാമ: ചൈനയിലെ ഹാങ്ചോയിൽ നടക്കുന്ന 19ാമത് ഏഷ്യൻ ഗെയിംസിൽ ബഹ്റൈൻ വോളിബാൾ ടീമിന് ആദ്യ മത്സരത്തിൽ വിജയം.
ചൈന ടെക്സ്റ്റൈൽ സിറ്റി സ്പോർട്സ് സെന്ററിലാണ് മത്സരം നടന്നത്. വോളിബാളും ഫുട്ബാളും അടക്കം 17 കായിക ഇനങ്ങളിലാണ് ബഹ്റൈൻ പങ്കെടുക്കുന്നത്. അത്ലറ്റിക്സ്, ഹാൻഡ്ബാൾ, ബാസ്കറ്റ്ബാൾ, ബോക്സിങ്, ജൂഡോ, ഭാരോദ്വഹനം, ഗുസ്തി, ജിയു-ജിറ്റ്സു, റോവിങ്, ഷൂട്ടിങ്, സൈക്ലിങ്, ടേബിൾ ടെന്നിസ്, തൈക്വാൻഡോ, സെയിലിങ്, ഇ-സ്പോർട്സ് എന്നിവയാണ് മറ്റിനങ്ങൾ. ശനിയാഴ്ചയാണ് ഏഷ്യൻ ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ്.
അർജന്റീനക്കാരനായ റൂബൻ അഡ്രിയാൻ വോലോച്ചിനാണ് പുരുഷന്മാരുടെ വോളിബാൾ ടീമിന്റെ പരിശീലകൻ. മുഹമ്മദ് യാക്കൂബ്, നായകൻ നാസർ അൻഹിംബ്രാൻ എന്നിവരുൾപ്പെടെ മുൻനിര വോളിബാൾ താരങ്ങളടങ്ങുന്നതാണ് ടീം. വ്യാഴാഴ്ച ടീം ഇറാനെ നേരിടും.
വോളിബാൾ പ്രാഥമിക മത്സരങ്ങളിൽ ആറ് ഗ്രൂപ്പുകളുണ്ട്. നേപ്പാൾ, ഇറാൻ എന്നിവയടങ്ങുന്ന പൂൾ ‘ബി’യിലാണ് ബഹ്റൈൻ. പൂൾ ‘എ’യിൽ ചൈന, കിർഗിസ്താൻ, കസാഖ്സ്താൻ എന്നിവ ഉൾപ്പെടുന്നു.
പൂൾ ‘സി’യിൽ ദക്ഷിണ കൊറിയ, ഇന്ത്യ, കംബോഡിയ. പൂൾ ‘ഡി’യിൽ ചൈനീസ്-തായ്പേയി, പാകിസ്താൻ, മംഗോളിയ. പൂൾ ‘ഇ’യിൽ ഖത്തർ, തായ്ലൻഡ്, ഹോങ്കോങ്. പൂൾ ‘എഫി’ൽ ജപ്പാൻ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, അഫ്ഗാനിസ്താൻ. ആറ് പൂളുകളിൽനിന്നും ആദ്യ രണ്ട് ടീമുകൾ റൗണ്ട് ഓഫ് 12ലേക്ക് നീങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.