മനാമ: ആരോഗ്യ മന്ത്രാലയം നല്കിക്കൊണ്ടിരിക്കുന്ന സേവനം വ്യാപിപ്പിക്കുന്നതിെൻറ ഭാഗമായി 'ഹെല്‍ത്ത് അലര്‍ട്ട്' വെബ്സൈറ്റ് ആരംഭിച്ചു. ആരോഗ്യ മേഖലയിലെ സുപ്രധാനവും അടിയന്തരവുമായ വിവരങ്ങള്‍ നല്‍കുന്നതിനാണ് ഇതുപയോഗപ്പെടുത്തുക. പൊതു ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്നതിന് നിരവധി പദ്ധതികള്‍ നടപ്പാക്കുന്നതിെൻറ ഭാഗമാണിതെന്ന് മന്ത്രി ഫാഇഖ ബിന്ത് സഈദ് അസ്സാലിഹ് അറിയിച്ചു.
മെച്ചപ്പെട്ട ആരോഗ്യ സേവനം ഏവര്‍ക്കും നല്കാന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ആരോഗ്യമുള്ളതും സുരക്ഷിതമായതുമായ സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുമെന്നും അവര്‍ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട രൂപത്തിലാണ് മുന്നോട്ട് പോകുന്നത്. ഇതിെൻറ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവര്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു. രാജ്യത്തെ ഏറ്റവും പുതിയ ആരോഗ്യ വാര്‍ത്തകളും സംഭവ വികാസങ്ങളും വെബ്സൈറ്റ് വഴി ലഭ്യമാക്കുമെന്നും ആവശ്യമായ അപ്ഡേഷന് കൃത്യമായി നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.