ബഹ്റൈനില്‍  ചുണങ് രോഗമില്ല -ആരോഗ്യ മന്ത്രാലയം 

മനാമ: ബഹ്റൈനില്‍ ചുണങ്ങ് രോഗമില്ലെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് പ്രചരിച്ച വാര്‍ത്തക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും രാജ്യത്തേക്ക് ഈ രോഗം  കടക്കാതിരിക്കുന്നതിന് ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. യാത്ര ചെയ്ത് തിരികെ വന്ന സ്കൂള്‍ വിദ്യാര്‍ഥിയില്‍ നിന്ന് ചുണ്ടങ്ങ് പകര്‍ന്നതായാണ് പ്രചരിച്ചിരുന്നത്. 

എന്നാല്‍ രാജ്യത്തെ മുഴുവന്‍ സ്കൂളുകളും ഈ രോഗത്തില്‍ നിന്ന് മുക്തമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വാര്‍ത്തയുടെ നിജസ്ഥിതി മനസ്സിലാക്കുന്നതിനായി ആരോഗ്യ മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹി​​​െൻറ നിര്‍ദേശ പ്രകാരം പ്രത്യേക ടീമിന് രൂപം നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്.

മുമ്പുണ്ടായിരുന്നതിനേക്കാള്‍ അധികമൊന്നും പകര്‍ച്ച വ്യാധികള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സ്കൂളുകളില്‍ ഇത്തരം പകര്‍ച്ച വ്യാധികള്‍ പിടിപെട്ടതായി വിവരം ലഭിച്ചിട്ടില്ലെന്നും അറിയിച്ചു. എല്ലാ സ്കൂളുകളിലും നഴ്സുമാരും ആരോഗ്യ കാര്യങ്ങളുമായി ബന്ധപ്പെട്ടവരുമുണ്ട്. ഇവര്‍ക്ക് അതാത് സ്കൂളുകളിലെ ആരോഗ്യ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. എന്നാല്‍ ഇത്തരമൊരു സംഭവം ഒരു സ്കൂളിലും ഉണ്ടായതായി വിവരം ലഭിച്ചിട്ടില്ലെന്നുംഅധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 

Tags:    
News Summary - health-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.